SignIn
Kerala Kaumudi Online
Saturday, 27 April 2024 12.12 AM IST

പി.എസ്.ഡി.എ ഉദ്ഘാടനം 10ന്

s

ചേർത്തല:പ്ലംബിംഗ്,സാനിട്ടറി വ്യാപാരികളുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയായ പ്ലംബിംഗ് ആൻഡ് സാനിട്ടറി ഡീലേഴ്‌സ് അസോസിയേഷൻ (പി.എസ്.ഡി.എ) ഉദ്ഘാടനം 10ന് നടക്കും. ജില്ല കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയുടെ പ്രവർത്തനം സംസ്ഥാന തലത്തിലേക്കുയർത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് രാജീവ്‌ഗോപാലൻ,സെക്രട്ടറി പത്മകുമാർ മഠത്തിൽ,ട്രഷറർ യദുകൃഷ്ണൻ പൂന്തോപ്പിൽ,പി.ഷാജിമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വ്യാപാരികളുടെ ക്ഷേമത്തിനൊപ്പം സമൂഹ്യസേവന പ്രവർത്തനങ്ങളും ഏ​റ്റെടുത്തായിരിക്കും സംഘടനയുടെ പ്രവർത്തനം.
10ന് വൈകിട്ട് ആറിന് തണ്ണീർമുക്കം നിർമ്മലാഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. രാജീവ് ഗോപാലൻ അദ്ധ്യക്ഷനാകും.ജില്ലയിൽ നിന്നുള്ള 100 വ്യാപാരി പ്രതിനിധികളും 300 പ്ലംബർമാരും സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളനത്തിനു മുന്നോടിയായി 30 കമ്പനികളുടെ പ്രദർശനവും ഒരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.