ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 486-ാം നമ്പർ ശാഖയിലെ ഒന്നാം നമ്പർ വയൽവാരം കുടുംബ യൂണിറ്റ് വാർഷികവും വായനശാലയുടെ ഉദ്ഘാടനവും ചേർത്തല യൂണിയൻ മുൻ കൗൺസിലർ ഡി.ഗിരീഷ് കുമാർ നിർവഹിച്ചു. ശാഖ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ശാഖ സെക്രട്ടറി സദാനന്ദനെ ആദരിച്ചു. കുടുംബ യൂണിറ്റ് കൺവീനർ രശ്മി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.പഞ്ചായത്ത് അംഗം കെ.വിനീഷ്,ശാഖ വൈസ് പ്രസിഡന്റ് അർദ്ധശതോത്ഭവൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി. ഓമനക്കുട്ടൻ സ്വാഗതവും ജോയിന്റ് കൺവീനർ ശോഭാ മോഹനൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി മോഹനൻ കളത്തിൽ(കൺവീനർ), വിജയപ്പൻ(ജോയിന്റ് കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |