ടൂറിൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന നിർണായക രണ്ടാം പാദത്തിൽ യുവന്റസും വിയ്യാറയലും ഏറ്റുമുട്ടും. യവന്റസിന്റെ തട്ടകമായ ടൂറിനിൽ നടന്ന ഒന്നാം പാദത്തിൽ ഇരുടീമും 1-1ന് സമനില പാലിച്ചതിനാൽ ഇന്ന് വിജയിക്കുന്നവർക്കേ ക്വാർട്ടറിൽ എത്താനാകൂ. ഇന്ത്യൻ സമയം രാത്രി മുതലാണ് മത്സരം.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും ലില്ലെയും തമ്മിൽ ഏറ്റുമുട്ടും. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദത്തിൽ 2-0ത്തിന്റെ വിജയം നേടാനായതിന്റെ വ്യക്തമായ മുൻതൂക്കവുമായാണ് ചെൽസി ലില്ലെയെ അവരുടെ തട്ടകത്തിൽ നേരിടുന്നത്.
ലൈവ് : രാത്രി 1.30 മുതൽ സോണി ചാനലുകളിലും സോണി ലൈവിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |