2020-22ൽ നടന്നത് 84 ഐ.പി.ഒ; നിക്ഷേപം ₹1.52 ലക്ഷം കോടി.
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ 2020-22 കാലയളവിൽ നടന്നത് 84 പ്രാരംഭ ഓഹരി വില്പനകൾ (ഐ.പി.ഒ); ഒഴുകിയ നിക്ഷേപം 1.52 ലക്ഷം കോടി രൂപ. 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെയും 2021-22ലെ ആദ്യ ഒമ്പതുമാസത്തെയും സംയോജിത കണക്കാണിതെന്ന് രാജ്യാന്തര അക്കൗണ്ടിംഗ് സ്ഥാപനമായ കെ.പി.എം.ജിയുടെ റിപ്പോർട്ട് വ്യക്തമാക്കി.
ഇക്കാലയളവിൽ ഐ.പി.ഒയിലേക്ക് നിക്ഷേപകർ പ്രകടിപ്പിച്ച മൊത്തം താത്പര്യമൂല്യം (സബ്സ്ക്രിപ്ഷൻ വാല്യു) 45.30 ലക്ഷം കോടി രൂപയാണ്.
ഓഹരികളിലേക്ക് ആദ്യചുവട്
ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടുവച്ച കമ്പനികളുടെ എണ്ണം:
2019-20 : 14
2020-21 : 26
2021-22* : 44
(*നടപ്പുവർഷം ആദ്യ 9 മാസത്തെ കണക്ക്)
നിക്ഷേപപ്പെരുമഴ
2019-20 : ₹20,900 കോടി
2020-21 : ₹30,000 കോടി
2021-22* : ₹1.01 ലക്ഷം കോടി
(*നടപ്പുവർഷം ആദ്യ 9 മാസത്തെ കണക്ക്)
നിക്ഷേപകരുടെ നേട്ടം/കോട്ടം
നടപ്പുവർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലെത്തിയ കമ്പനികളുടെ എണ്ണം നിക്ഷേപകർക്ക് നൽകിയ ലാഭത്തിന്റെ അടിസ്ഥാനത്തിൽ:
നെഗറ്റീവ് റിട്ടേൺ : 13
0-10% ലാഭം : 6
10-20% ലാഭം : 4
20%നുമേൽ ലാഭം : 21
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |