തെങ്ങുകയറി കരിക്കിടുന്ന ചാക്കോച്ചന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. 'കരിക്ക് ഷേയ്ക്ക് കുടിക്കാൻ മോഹം. ഒന്നും നോക്കിയില്ല. ഉടൻതന്നെ തെങ്ങ് കയറി കരിക്കിട്ടു ഷേയ്ക്ക് അടിച്ച് ഉണ്ടാക്കി കുടിച്ചു." തെങ്ങ് കയറി കരിക്കിടുന്നതിന്റെയും ഷേയ്ക്ക് കുടിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിനൊപ്പം ചാക്കോച്ചൻ കുറിച്ചു. 'ആഗ്രഹങ്ങൾ മാറ്റിവയ്ക്കരുത്. പരിശ്രമിച്ച് അപ്പോൾത്തന്നെ സാധിക്കണമെന്നും ചാക്കോച്ചൻ കുറിച്ചു. ഹോളിഡേ ഫൺ എന്ന ഹാഷ് ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് .
കയറുന്നത് തെങ്ങിൽ തന്നെയാണോ എന്നാണ് പോസ്റ്റിനടിയിലെ കമന്റുകൾ. അതേസമയം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ പട മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി മുന്നേറുന്നു.ചെറുവത്തൂരിൽ ന്നാ താ ൻ കേസ് കൊട് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |