ഹരിപ്പാട് : 28,29 തീയതികളിൽ നടത്തപ്പെടുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കെ. എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ. ടി. യു )ഹരിപ്പാട് ഡിവിഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.ഹരിപ്പാട് കാറൽ മാർക്സ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ എ.എച്ച് സജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രഘുനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് വി.എൻ. അനിൽകുമാർ, ഡിവിഷൻ സെക്രട്ടറി മാത്യു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം ആശാലത, ഡിവിഷൻ ട്രഷറർ പി.എൻ.റജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |