അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി അടിസ്ഥാന യോഗ്യതയുള ഉദ്യോഗാർത്ഥികൾക്കായി ഉണർവ് 2022 തൊഴിൽ മേളയും സംരഭകത്വ വികസന സെമിനാറും അമ്പലപ്പുഴ .ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കറി സ്ക്കൂളിൽ സംഘടിപ്പിക്കും. 20ന് രാവിലെ 9 മണിക്ക് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ആർ ജയരാജ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വി.എച്ച്.എസ്.ഇ. പാസായ കുട്ടികളുടെ സ്വയം തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. അനിൽ കുമാറും സ്വയം തൊഴിൽ മാർഗ നിർദ്ദേശങ്ങൾ എന്ന വിഷയത്തിലെ സെമിനാർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. വിനോദും ഉദ്ഘാടനം ചെയ്യും. മേളയിൽ തത്സമയ നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭ്യമാക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങളും ഒറ്റക്കോ കൂട്ടായോ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും സഹായങ്ങളും മേളയുടെ തുടർ പ്രവർത്തനങ്ങളായി നടക്കും. ജിസ്ട്രേഷൻ 20 ന് രാവിലെ 8.30 ന് ആരംഭിക്കും. ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളുകൾ വഴി പേരു ചേർത്തിരുന്ന ഉദ്യോഗാർത്ഥികൾ സ്ക്കൂളുകൾ വഴി ലഭിക്കുന്ന അഡ്മിറ്റ് കാർഡ്, 4 പകർപ്പ് ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം രജിഷ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരണം. പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് പേരു ചേർത്തിരുന്ന സ്ക്കൂളുകളിൽ നിന്നും പതിനെട്ടാം വരെ കൈപ്പറ്റാം. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എസ് .എം .എസ് വഴി സന്ദേശം കൈമാറിയതായും മേഖലാ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |