കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ഏറ്റെടുത്തു നടത്താൻ സർക്കാരിനും സ്പോർട്സ് കൗൺസിലിനും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം പി.പി.തോബിയാസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,
ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
ഇത്തവണ മത്സരങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് മത്സരങ്ങൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ഉത്തരവു നൽകാനാവില്ലെന്നും വിശദീകരിച്ചു. തുടർന്നാണ് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |