തൃശൂർ : ടൗൺ ഹാളിൽ വനിതാ കമ്മിഷൻ സിറ്റിംഗിൽ പരാതിയുമായെത്തിയ 70കാരി കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. താൻ നൽകിയ പരാതിയിൽ കമ്മിഷൻ സ്വീകരിച്ച നടപടിയിൽ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമം. ഭർത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ പരാതി നൽകിയിരുന്നു. കമ്മിഷൻ ഇന്നലെ പരാതി പരിഗണിച്ചിരുന്നില്ല.
തുടർന്ന്, സിറ്റിംഗിനിടെ ഹാളിലെത്തിയ സ്ത്രീ കൈയിൽ കരുതിയിരുന്ന പായ്ക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറി. ഫാനിട്ടിരുന്നതിനാൽ മുളക്പൊടി പറന്ന് എല്ലാവരുടെയും കണ്ണിലും ശരീരത്തിലുമായതോടെ ആകെ ബഹളമായി. ഇതിനിടെ പൊലീസ് എത്തി സ്ത്രീയെ ഇവിടെ നിന്ന് മാറ്റി.
ഇവർക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിവരം. വനിതാ കമ്മിഷൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇവർ സ്വരാജ് റൗണ്ടിൽ നാമജപപ്രതിഷേധം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |