ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കളായ ശശി തരൂരും കെ.വി.തോമസും പങ്കെടുക്കരുതെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട് അംഗീകരിച്ച് ഹൈക്കമാൻഡ്.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും സെമിനാറിൽ പങ്കെടുക്കരുതെന്നും അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ചതായി നേതാക്കളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. പാർട്ടി കോൺഗ്രസിൽ കേരളവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നുമല്ല ചർച്ച ചെയ്യുന്നതെന്നും കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കുമെന്നും തരൂർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |