SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 PM IST

സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ "റാപ്പിഡ് ആക്‌ഷൻ യൂണിറ്റ്"

photo

പ്രതിദിനം 450ഫയലുകൾ തീർപ്പാക്കും

ആലപ്പുഴ : ദേശീയപാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പ് മാർച്ച് 31ന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കളക്ടറേറ്റിൽ "റാപ്പിഡ് ആക്‌ഷൻ യൂണിറ്റ് " തുറന്നു. ഒരു ദിവസം 300ഫയലുകൾ തീർപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് റാപ്പിഡ് ആക്ഷൻ യൂണിറ്റ് ഒരുക്കിയിട്ടുള്ളത്.വരും ദിവസങ്ങളിൽ ഇത് 450 ഫയലുകൾ തീർപ്പാക്കാൻ കഴിയുന്നതരത്തിലാക്കും. മൂന്ന് സ്പെഷ്യൽ തഹസീൽദാർമാരുടെ ഓഫീസുകളിൽ നിന്ന് എത്തുന്ന ഫയലുകൾ മൂന്നംഗ വിദഗ്ദ്ധസമിതി പരിശോധിച്ച് റാപ്പിഡ് ആക്ഷൻ യൂണിറ്റിന് കൈമാറും. ടീം ഭൂ ഉടമകളുടെ ആധാരവും മറ്റ് രേഖകളും പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ കഴിയുന്നതിന് ആവശ്യമായ റിപ്പോർട്ട് സഹിതം ഡാറ്റാ എൻട്രി വിഭാഗത്തിന് നൽകും. ഡാറ്റാ എൻട്രി വിഭാഗത്തിൽ 15ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവർ സിസ്റ്റത്തിൽ എൻട്രി ചെയ്തു റിപ്പോർട്ടിന്റെ പകർപ്പോടെ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറുന്നതോടെ നഷ്ടപരിഹാരത്തുക നൽകുന്ന നടപടികൾ പൂർത്തിയാകും. സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.

കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ വിഭാഗത്തിന്റെ കോൺഫറൻസ് ഹാളിൽ ആരംഭിച്ച റാപ്പിഡ് ആക്ഷൻ യൂണിറ്റ് കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം സന്തോഷ്കുമാർ, സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടികളക്ടർ ശ്രീകുമാർ പന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.