പൂച്ചാക്കൽ: സ്ത്രീകൾക്ക് അനുയോജ്യമായ സ്ഥാനവും സംരക്ഷണവും നൽകേണ്ടത് പുരുഷന്മാരുടെ ഉത്തരവാദിത്വമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻ പള്ളി മഹല്ലിന്റെ കീഴിൽ നവീകരിച്ച മസ്ജു റഹ്മാൻ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹൽ പ്രസിഡൻ്റ് സജീദ് പുന്നാത്തറ അദ്ധ്യക്ഷനായി. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുഫത്തിഷ് ഫരീദുദ്ദീൻ മുസ്ലിയാർ, സയ്യിദ് സെയ്ഫുള്ള ഇർഫാനി തങ്ങൾ ലക്ഷദ്വീപ്, മഹൽ ചീഫ് ഇമാം എ.എം.താഹാ മദനി തുടങ്ങിയവർ സംസാരിച്ചു. മഹൽ സെക്രട്ടറി മുഹമ്മദ് നസീർ സ്വാഗതവും ഷിറാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |