രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനമായ ഇന്ന് ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ് , എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്.
ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനത്തിനും ബുധനാഴ്ച വേദിയാകും .
പ്രേക്ഷക പുരസ്കാരം വോട്ടെടുപ്പ് നാളെ മുതൽ
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ ചുവടെ
1 അനറ്റോളിയൻ ലെപ്പേർഡ് (കോഡ് : IC001)
2 കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)
3 ക്യാ്ര്രപൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003))
4 ക്ലാര സോള (കോഡ് : IC004)
5 കോസ്റ്റ ബ്രാവ , ലെബനൻ (കോഡ് : IC005)
6 നിഷിദ്ധോ (കോഡ് : IC006)
7 ഐ ആം നോട്ട് ദി റിവർ ഝലം (കോഡ് : IC007)
8 ലെറ്റ് ഇറ്റ് ബി മോർണിംഗ് (കോഡ് : IC008)
9 മുറിന (കോഡ് : IC009)
10 കൂഴങ്കൽ (കോഡ് : IC0010)
11 സുഖ്ര ആൻഡ് ഹെർ സൺസ് (കോഡ് : IC011)
12 ആവാസവ്യൂഹം (കോഡ് : IC012)
13 യൂ റിസെമ്പിൾ മീ (കോഡ് :IC013)
14 യുനി (കോഡ് : IC014)
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |