ആലപ്പുഴ: സമ്പൂർണ ജല ശുചിത്വയജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ജില്ലാതല മാർഗരേഖയുടെ പ്രകാശനം നടന്നു.നാടിന്റെ ജലസ്രോതസുകളായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കുകയാണ് ഹരിതകേരളം മിഷനും ജില്ലാ ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ലക്ഷ്യം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ കെ.എസ്.അഞ്ജു മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ് മാർഗരേഖ പരിചയപ്പെടുത്തി. വിവിധ വകുപ്പു മേധാവികളായ പി.വി.ജയകുമാരി, വി. പ്രദീപ്കുമാർ, എസ്.ശ്രീകുമാർ, ഡി.ഷിൻസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |