കൊച്ചി: സദാചാര പൊലീസ് ആക്രമണവുമായി ബന്ധപ്പെട്ട കേസ് പരാതിക്കാരനുമായി പ്രതികൾ ഒത്തുതീർപ്പിലെത്തിയാലും റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മറ്റൊരു മതത്തിൽപ്പെട്ട യുവതിയുമായി കാറിൽ പോയെന്ന കാരണത്താൽ കണ്ണൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസ് റദ്ദാക്കാൻ കാസർകോട് സ്വദേശി മുഹമ്മദ് നാസർ ഉൾപ്പെടെ പത്തു പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം വ്യക്തമാക്കിയത്. 2017 ജൂലായ് 23ന് കാർ തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്. പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയെന്നും കാസർകോട് അസി. സെഷൻസ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |