മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് വ്യക്തിപരമായി വലിയ ബന്ധം പുലർത്തിയിരുന്ന നേതാവിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ പാണക്കാട് ഹൈദരലി തങ്ങളുടെ വസതി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരലി തങ്ങൾ മരിച്ച ദിവസം പാണക്കാട്ടെത്തി കുടുംബാംഗങ്ങളെ കാണാൻ സാധിച്ചിരുന്നില്ല. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം കുടുംബാംഗങ്ങളെയും പാർട്ടി നേതാക്കളെയും നേരിട്ടറിയിച്ചതായും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുനവ്വറലി തങ്ങൾ, ബഷീറലി തങ്ങൾ, റഷീദലി തങ്ങൾ, നഈമലി തങ്ങൾ, മുഈനലി തങ്ങൾ, എം.എൽ.എമാരായ കെ.പി.എ മജീദ്, പ്രാെഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ കോടിയേരിയെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, എ.എൻ.ഷംസീർ എം.എൽ.എ എന്നിവരും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |