ആലപ്പുഴ: വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഉദ്യോഗാർത്ഥികൾക്കായി കരിയർ കോർണർ തുറന്നു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ ജോർജ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർത്ഥികൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മത്സര പരീക്ഷകൾക്കുളള പുസ്തകങ്ങൾ, ഗൈഡുകൾ തുടങ്ങിയവ റഫർ ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി.ജി.സാബു, സംസ്ഥാന വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ എസ്.എസ്.സജു എന്നിവർ മുഖ്യാതിഥികളായി. എംപ്ലോയ്മെൻറ് ഓഫീസർമാരായ തോമസ് ഫ്രാൻസിസ്, കെ.ആർ. ലൗലി, വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഓഫീസർ പി.പി.പ്രസാദ്, ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ വി.ഡി.വൃന്ദമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |