കൊച്ചി: യാത്രാസേവനദാതാക്കളായ കൊച്ചി ആസ്ഥാനമായ ഇന്റർസൈറ്റ് ഹോളിഡേയ്സിന്റെ വിദേശ ഉപരിപഠനവിഭാഗമായ ഇന്റർസൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം, അഡ്മിഷൻ സജ്ജീകരിക്കൽ, പരിശീലനം തുടങ്ങി ഹോസ്റ്റൽ സൗകര്യം ഒരുക്കൽ വരെ സേവനങ്ങൾ നൽകും. 29 രാജ്യങ്ങളിലായി 700 യൂണിവേഴ്സിറ്റികളിൽ പഠനസൗകര്യം ഒരുക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോർജ് പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ലോകാരോഗ്യ സംഘടന, യുനെസ്കോ എന്നിവയുടെ അംഗീകാരമുള്ള യൂറോപ്യൻ യൂണിയനിലെ യൂണിവേഴ്സിറ്റികളിൽ പഠനസൗകര്യവും ലഭ്യമാക്കും. വിദേശത്ത് ഓഫീസുകളുള്ളതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങളെല്ലാം നേരിട്ട് ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |