ന്യൂഡൽഹി: കെ-റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗവും റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം റെയിൽവേമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാണ്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നൽകാനാവില്ലെന്നാണ് റെയിൽവേ മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിമാർ പറയുന്നതെല്ലാം വിശദമായി കേൾക്കുന്നതാണ് പ്രധാനമന്ത്രിയുടെ ശീലം. തന്നെ കാണാൻ വരുന്നവരോട് പുറത്തു പോകൂ എന്നു പറയാറില്ല. പദ്ധതിക്ക് കേരളത്തിലെ ജനങ്ങൾ അനുകൂലമാണെന്ന് പറയുന്ന മുഖ്യമന്ത്രി റഫറണ്ടം നടത്താൻ തയ്യാറാകണം. കെ-റെയിൽ തയ്യാറാക്കുന്ന എല്ലാ പദ്ധതിയും റെയിൽവേ അംഗീകരിക്കണമെന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |