തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടു ദിവസം കാഴചയുടെ വസന്തമൊരുക്കിയ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം.മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യും.സഹകരണ മന്ത്രി വി.എൻ വാസവൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് മേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |