SignIn
Kerala Kaumudi Online
Friday, 20 September 2024 12.04 AM IST

എന്താ ഡിമാന്റ്, കാശ് വേണോയെന്ന് ചോദിച്ചു; അനിയത്തിപ്രാവിലെ ആ ബൈക്കിന് പകരം കുഞ്ചാക്കോ ബോബൻ നൽകിയതെന്ത്? വെളിപ്പെടുത്തലുമായി ബോണി

Increase Font Size Decrease Font Size Print Page
kunchacko-boban

അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വർഷമാവുകയാണ്. സിനിമ റിലീസ് ആയ സമയത്ത് സുധിയുടെയും(കുഞ്ചാക്കോ ബോബൻ) മിനിയുടെയും(ശാലിനി) പ്രണയത്തിനൊപ്പം ഏവരും ശ്രദ്ധിച്ചിരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, സുധി ഉപയോഗിച്ചിരുന്ന ചുവപ്പ് സ്‌പ്ലെൻഡർ ബൈക്ക്.

സിനിമയിൽ ഉപയോഗിച്ചിരുന്ന ആ ബൈക്ക് ആലപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് പിന്നീട് വാങ്ങിയത്. ചിത്രം പുറത്തിറങ്ങി ഇരുപത്തിഞ്ച് വർഷത്തിനിപ്പുറം ആ ബൈക്ക് ബോണിയിൽ നിന്ന് വാങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

താൻ വാങ്ങിയ ശേഷമാണ് അനിയത്തിപ്രാവിലെ വണ്ടിയാണെന്ന് പലരും മനസിലാക്കിയതെന്ന് ബോണി പറയുന്നു. ശേഷം കുറേ യൂട്യൂബ് ചാനലുകാർ വന്ന് ഷൂട്ട് ചെയ്തു. ഒരു ദിവസം കുഞ്ചാക്കോ ബോബൻ വിളിച്ചു, വണ്ടി തരുമോ എന്ന് ചോദിച്ചു. പെട്ടെന്ന് വേണമെന്നും പറഞ്ഞു.

പിറ്റേന്ന് അദ്ദേഹം ആളെ വിട്ടു. എന്താ ഡിമാന്റ്, ക്യാഷ് വേണോയെന്ന് വന്നയാൾ ചോദിച്ചു. ബൈക്കിലാണ് താൻ ജോലിക്ക് പോകുന്നത്. പുതിയ വണ്ടി വേണമെന്ന് പറഞ്ഞു. പിന്നെ ചാക്കോച്ചൻ വിളിച്ച് ബോണിക്ക് ഇഷ്ടമുള്ള വണ്ടിയെടുത്തോളാൻ പറഞ്ഞു. അങ്ങനെ സ്‌പ്ലെൻഡറിന്റെ പുതിയ മോഡൽ എടുത്തു. ക്യാഷ് അപ്പോൾത്തന്നെ അവർ അയച്ചുകൊടുത്തു.-ബോണി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANIYATHIPRAVU MOVIE, SPLENDOR BIKE, KUNCHACKO BOBAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.