ആലപ്പുഴ: ലിയോ തേർട്ടീന്ത് എൽ.പി.സ്കൂളിലെ അദ്ധ്യാപിക ലീന തെരേസ റൊസാരിയയുടെ പുസ്തക കൂട്ടത്തിലേക്ക് നാഷണൽ സർവീസ് സ്കീം ആലപ്പുഴ ക്ളസ്റ്റർ സ്കൂൾ കുട്ടികൾ പുസ്തകങ്ങൾ നൽകി. പുസ്തകങ്ങളുടെ വിതരണം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ക്ളസ്റ്റർ കൺവീനർ മുഹമ്മദ് ഹഫീസ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ സിമി ഷാഫിർ ഖാൻ, എൻ.എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ അശോക് കുമാർ, പുന്നപ്ര ജ്യോതികുമാർ, പി.അനിൽകുമാർ, പ്രിൻസിപ്പാൾ ജയശ്രീ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |