ആലപ്പുഴ: ഫോർവേഡ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ബീച്ച് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം ടീമുകൾ മത്സരിക്കുന്ന മത്സരം ഫാദർ സേവ്യർ കുടിയാംശേരി ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ക്രിക്കറ്റ് ക്ലബ് മുഖ്യ രക്ഷാധികാരി റോയി.പി.തീയോച്ചൻ ജേഴ്സി പ്രകാശനം ചെയ്തു.
വാർഡ് കൗൺസിലർ റീഗോ രാജു, ക്ലബ്ബ് സെക്രട്ടറി റിയാസ് മലബാർ, പ്രസിഡന്റ് സന്തോഷ് കാട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ മൂന്നിന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമ്മാനവിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |