തിരുവനന്തപുരം: തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച, കേൾവി പരിമിതിയുണ്ടായിട്ടും ഐ.ഇ.എസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ലക്ഷ്മിയേയും പാർവതിയേയും പ്രോത്സാഹനം നൽകിയ അമ്മ സീതയെയും എ.എം.എച്ച്.എസ്.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെന്റും ചേർന്ന് ആദരിച്ചു. സ്കൂൾ മാനേജർ പ്രൊഫ.എ.എസ് ബെന്റോയി അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി .ശിവൻകുട്ടി ഇവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് അമ്മ സീതയെ മാതൃവന്ദനം നൽകി ആദരിച്ചു. കൗൺസിലർ അനിൽകുമാർ, പുത്തൻകട വിജയൻ,കെ ജി വിനോദ്,ജി.പത്മകുമാർ,എഫ്. വിൽഫ്രഡ്സാം,ജയശ്രീ ടീച്ചർ,മിനു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ബീന സ്വാഗതവും പ്രിൻസിപ്പൽ ഡി.വി രാജശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |