നെടുമ്പാശേരി: നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെട്ടയാളുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടച്ചു. ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട നെടുമ്പാശേരി അത്താണി ഭാഗത്ത് വാഴവച്ചപറമ്പിൽ വീട്ടിൽ പ്രസാദിന്റെ (38) ജാമ്യമാണ് റദ്ദാക്കിയത്. അയ്യമ്പുഴയിൽ രജിസ്റ്റർചെയ്ത ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് നെടുമ്പാശേരിയിൽ ആയുധനിയമപ്രകാരമുള്ള കേസിൽ പ്രതിയായതിനെത്തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
ചെങ്ങമനാട്, നെടുമ്പാശേരി, അങ്കമാലി, അയ്യമ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇയാൾ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ പെട്ടയാളുമാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ 26 പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യവ്യവസ്ഥകൾ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോർട്ട് ബന്ധപ്പെട്ട കോടതികളിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |