ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി കോം എൽ എൽ.ബി / ബി.ബി.എ എൽ എൽ.ബി, ഏപ്രിൽ 2021 സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 8 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (129) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015 - 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 10 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) റഗുലർ - 2017 അഡ്മിഷൻ, 2014 സ്കീം - സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 10 വരെ അപേക്ഷിക്കാം.
മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എം - എം.എ.എം/പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (റഗുലർ ആൻഡ് സപ്ലിമെന്ററി - 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്സി സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 5 ന് അതതു കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 (2013 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ലാബ് 12 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക്, ഡിസംബർ 2021 (2008 & 2013 സ്കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ച് (412), അപ്ലൈഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് (413) പ്രാക്ടിക്കൽ പരീക്ഷ 20, 21 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 (2013 സ്കീം) മെക്കാനിക്കൽ എൻജിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ആൻഡ് മെഷീൻസ് ലാബ് 12 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
പാരാമെഡിക്കൽ കോഴ്സ്
സ്പെഷ്യൽ അലോട്ട്മെന്റ്6ന്
തിരുവനന്തപുരം: ബി.എസ്സി പാരാമെഡിക്കൽ കോഴ്സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്സി നഴ്സിംഗ് സീറ്റുകളിലേക്കുമുള്ള 2021-22 അദ്ധ്യയന വർഷത്തെ സ്പെഷ്യൽ അലോട്ട്മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും പുതിയ കോളേജ്/ കോഴ്സ് ഓപ്ഷൻ സമർപ്പണവുംwwwlbscentre.kerala.gov.in വഴി ഏപ്രിൽ 4നും 5നും വൈകിട്ട് അഞ്ചുവരെ ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയവർ നിർബന്ധമായും സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |