SignIn
Kerala Kaumudi Online
Thursday, 19 September 2024 9.42 AM IST

അഞ്ചൽ സുഹൃത് വേദി പത്താം വാർഷികം 7ന്

Increase Font Size Decrease Font Size Print Page
photo

 കൊല്ലം അസി. കളക്ടറെ ആദരിക്കും

അഞ്ചൽ: അഞ്ചൽ സുഹൃത് വേദിയുടെ പത്താമത് വാർഷികം 7ന് വൈകിട്ട് 3ന് അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ (ആർ.ഒ. ജംഗ്ഷൻ) മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഉപഹാര സമർപ്പണവും മന്ത്രി നിർവഹിക്കും. പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും.

സുഹൃത് വേദി പ്രസിഡന്റ് ഡോ. കെ.വി. തോമസ് കുട്ടി ആമുഖ പ്രസംഗം നടത്തും. ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാനും സുഹൃത് വേദി രക്ഷാധികാരിയുമായ ഡോ. വി.കെ. ജയകുമാർ കൊല്ലം അസി. കളക്ടർ അരുൺ എസ്. നായരെ പൊന്നാട അണിയിച്ച് ആദരിക്കും. മുൻ മന്ത്രി അഡ്വ. കെ. രാജു മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും.

ഡിഗ്രിതല അവാർഡ് വിതരണം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനനും പ്ലസ് ടു, എസ്.എസ്.എൽ.സി അവാർ‌ഡ് വിതരണം അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യുവും നിർവഹിക്കും. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ഫാമിംഗ് കോർപ്പറേഷൻ മുൻ എം.ഡി. അഡ്വ. എസ്.കെ. സുരേഷ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും രചന ഗ്രാനൈറ്റ്സ് എം.ഡിയുമായ കെ. യശോധരൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, സാക്ഷരത മിഷൻ ജനറൽ കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ, മുൻ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി. ശിവദാസൻപിള്ള, സ്റ്റോറ്റ് പ്ലാനിംഗ് ബോർഡ് മുൻ അഡീ. ഡയറക്ടർ കെ. നടരാജൻ, അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശങ്കരത്തിൽ, സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ ലീനാ അലക്സ്, എഫ്.എം.ജി ഡോക്ടേഴ്സ് അസോസിയിഷൻ കേരള ജനറൽ സെക്രട്ടറി ഡോ. എ.എസ്. വിഷ്ണുനാഥ്, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, അഞ്ചൽ ജഗദീശൻ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറയും. ഉച്ചയ്ക്ക് 2 മുതൽ നടക്കുന്ന കവിയരങ്ങ് ഡോ. ഷേർളി ശങ്കർ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.