ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു , പൊലീസിന്റെ പിടിയിലായി. കരിമ്പൻ കാനത്തിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ചേലച്ചുവട് സ്വദേശിയായ യുവാവാണ് പിടിയിലായത്. യുവാവ് രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ ബൈക്കിലെത്തി പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം രാത്രി തന്നെ വീട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു പതിവ്. പൊലീസ് പരിശോധനക്കിടെ പ്രതി പിടിയിലായ ശേഷം പെൺകുട്ടി തൊടുപുഴയിൽ ചൈൽഡ് ലൈൻ സംരക്ഷണയിലായിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് പെൺകുട്ടിയുടെ മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ തിരികെ കൊണ്ടു വന്നിരുന്നു. ഇതിനു ശേഷം യുവാവ് പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വന്ന് ഒളിവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടുക്കി പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് യുവാവ് വീണ്ടും അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |