നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചാൻസ് എന്ന ചിത്രത്തിൽ ധ്രുവൻ നായകൻ. ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ധ്രുവൻ ആദ്യമായി നായകനാകുന്ന ചാൻസ് ഇന്ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. അജിത്തിന്റെ വലിമൈ ആണ് ധ്രുവന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. വലിമൈ ധ്രുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ്. ചിത്രത്തിൽ പ്രതിനായകനായിരുന്നു ധ്രുവൻ. ക്യാപ്ടൻ മൂവി മേക്കേഴ്സിന്റെയും ആൽബി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറിൽ രാജേഷ് രാജ്, മെൽവിൻ കോലോത്ത്, ഹരിദാസ്, ജീവ ജോർജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചാൻസിന് പി. സുകുമാർ ആണ് ഛായാഗ്രഹണം.സംവിധായകൻ ശ്രീരാജ് എം. രാജേന്ദ്രനും ജോസഫ് അഗസ്റ്റിൻ കുരുമ്പനും ചേർന്നാണ് രചന. ചമയം : പ്രദീപ് രംഗൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം ഗാഥ ആർ. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് കാരന്തൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : പൗലോസ് കുറുമറ്റം. പി.ആർ.ഒ എ.എസ് . ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |