തിരുവനന്തപുരം: അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്സുകൾ 50 ശതമാനം സബ്സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്,അഡോബ് പ്രീമിയർ പ്രോ,അഡോബ് ആഫ്റ്റർ ഇഫക്ട്സ്,അഡോബ് ഇല്ലസ്ട്രേറ്റർ,അഡോബ് ഇൻഡിസൈൻ,ആർടികുലേറ്റ് സ്റ്റോറിലൈൻ ആറ് മാസ കോഴ്സുകൾക്കാണ് ഇളവ്. കോഴ്സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റിന് അവസരമൊരുക്കുമെന്ന് പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in/course/graphic-designer, 9495999750,9495999635.
10 വരെ ആക്ഷേപങ്ങൾ അറിയിക്കാം
തിരുവനന്തപുരം:വീടുകൾ നിർമ്മിക്കുമ്പോൾ ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇക്കോ നിവാസ് സംഹിതയിൽ പൊതുജനങ്ങൾക്ക് 10വരെ അഭിപ്രായങ്ങൾ emck@keralaenergy.gov.inൽ അറിയിക്കാമെന്ന് കേരള എനർജി മാനേജ്മെന്റ് സെന്റർ അറിയിച്ചു. പുതിയ വ്യവസ്ഥ കേരളത്തിലും ബാധകമായിക്കും.കരട് വിജ്ഞാപനം ഇ.എം.സി വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |