അമ്പലപ്പുഴ: മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കുമെന്ന് എച്ച്. സലാം എം. എൽ .എ അറിയിച്ചു. വിവിധ പഞ്ചായത്തുകളിലും നഗരസഭക ളിലുമായി 6 കുഴൽ കിണറുകളാണ് സ്ഥാപിക്കുക. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ്, കാക്കാഴം, നഗരത്തിലെ ആലിശേരി, പുന്നപ്ര തെക്ക് പഞ്ചായത്തിലെ സുനാമി കോളനിക്കു സമീപം, പുറക്കാട് എന്നിവിടങ്ങളിലാണ് കുഴൽക്കിണറുകൾ സ്ഥാപിക്കുക. പുന്നപ്ര തെക്ക് പഞ്ചായത്ത് സുനാമി കോളനിയിൽ കുഴൽ കിണർ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു.പ്രസിഡന്റ് പി.ജി.സൈറസ്, അംഗങ്ങളായ പി.പി.ആന്റണി, എ.നസീർ,ഷക്കീല നിസാർ, പഞ്ചായത്ത് സെക്രട്ടറി എസ്.ബിജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |