നാഗർകോവിൽ: ബൈക്കിലെത്തിയ മോഷ്ടാവ് അദ്ധ്യാപികയുടെ 15 പവന്റെ മാല കവർന്നു. തക്കല, മുളക്മൂട് സ്വദേശി ഷെർലിതൾ ജോസ്ഫിന്റെ (33) മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജോസ്ഫിന് ശാന്തപുരം സർക്കാർ സ്കൂളിലെ അദ്ധ്യാപികയാണ്. ഇന്നലെ വൈകിട്ട് അമ്മ അർപ്പുതയുമായി നാഗർകോവിലിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോൾ എ.എൻ. കുടിയിരിപ്പിൽ വച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ജോസ്ഫിന്റെ കഴുത്തിൽ കിടന്നിരുന്ന 15 പവന്റെ മാല പൊട്ടിച്ചു. നിയന്ത്രണം തെറ്റി നിലത്തുവീണ ജോസ്ഫിന് കൈയിൽ പൊട്ടലുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |