SignIn
Kerala Kaumudi Online
Thursday, 19 September 2024 4.22 AM IST

ജെ.ഇ.ഇ മെയിൻ പരീക്ഷ വീണ്ടും മാറ്റി

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി: ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെ.ഇ.ഇ മെയിൻ) വീണ്ടും മാറ്റി. സെഷൻ ഒന്ന് ജൂൺ 20 മുതൽ 29 വരെയും സെഷൻ രണ്ട് ജൂലായ് 21 മുതൽ 30 വരെയും നടക്കും. സെഷൻ ഒന്ന് രണ്ടാം തവണയാണ് മാറ്റിവയ്ക്കുന്നത്. സെഷൻ ഒന്നിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രണ്ടാം സെഷന്റെ അപേക്ഷ ഉടൻ ആരംഭിക്കും.

 അഡ്വാൻസ്ഡ് പരീക്ഷ മാറ്റിയേക്കും

ഐ.ഐ.ടി പ്രവേശനത്തിനുള്ള ഈ വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മെയിൻ പരീക്ഷയുടെ തീയതി മാറ്റിയ സാഹചര്യത്തിൽ അഡ്വാൻസ്‌ഡ് പരീക്ഷയുടെ തീയതിയിലും മാറ്റം വന്നേക്കും. ജെ.ഇ.ഇ പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്കാണ് അഡ്വാൻസ്ഡ് പരീക്ഷയിൽ അവസരം ലഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JEE MAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.