ബ്രഹ്മാണ്ഡ ചിത്രം കെജി എഫ് 2 വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ കന്നട സൂപ്പർ താരം യഷ് ആവേശമായി. ആരാധകരുമായി സംവദിച്ച യഷ് കെ. ജി എഫ് ആദ്യ ഭാഗത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതായിരിക്കും കെജി ഫ് 2 എന്ന് ഉറപ്പു നൽകി. ഏപ്രിൽ 14നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഉൾപ്പെടയുള്ള ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടൻഡൻ, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ് തുടങ്ങി വൻതാര നിര അണിനിരക്കുന്നുണ്ട്.പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |