SignIn
Kerala Kaumudi Online
Saturday, 27 July 2024 5.58 AM IST

പ്രതിഫലം വാങ്ങാതെ യഷ്, രാമായണം ആരംഭിച്ചു

ss

ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ കന്നട സൂപ്പർ താരം യഷ്. രാവണന്റെ വേഷമാണ് യഷ് അവതരിപ്പിക്കുന്നത്.രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഒന്നിക്കുകയാണ്.സൂപ്പർഹിറ്റ് ചിത്രങ്ങളായ ദംഗൽ, ചിച്ചോർ എന്നിവയുടെ സംവിധായകനാണ് നിതീഷ് തിവാരി .

രാമായണത്തിന്റെ ലൊക്കേഷനിൽ ബോളിവുഡ് താരം രൺബീർ കപൂർ ജോയിൻ ചെയ്തു. ശ്രീരാമന്റെ വേഷമാണ് രൺബീറിന്. സീതയായി സായ്‌ പല്ലവി എത്തുന്നു. 500 കോടി ബഡ്‌ജറ്റിലാണ് രാമായണം ഒരുങ്ങുന്നത്. ഹനുമാനായി സണ്ണി ഡിയോൾ എത്തുന്നു. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മൂന്നു ഭാഗങ്ങളായാണ് രാമായണം ഒരുക്കുന്നത്.

വി.എഫ് എക്‌സിൽ ഓസ്‌കർ നേടിയ ഡി.എൻ.ഇ.ജി കമ്പനിയാണ് വിഷ്വൽ എഫക്ട് ഒരുക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ത്രിഡിയിലാണ് ചിത്രം റിലീസ് ചെയ്യുക.അതേസമയം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് "ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്" എന്ന ചിത്രത്തിലും നിർമ്മാണ പങ്കാളിയാണ്. യഷ് നായകനാവുന്ന ചിത്രം ഗീതു മോഹൻദാസ് ആണ്സംവിധാനം ചെയ്യുന്നത്.കരീന കപൂർ, ശ്രുതി ഹാസൻ എന്നിവർ താരനിരയിലുണ്ട്.










അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.