പഞ്ചാബി രീതിയിൽ നാലുദിവസം ആഘോഷം
ബോളിവുഡിലെ താരങ്ങളായ ആലിയ ഭട്ട് - രൺബീർ കപൂർ വിവാഹം ഏപ്രിൽ 14ന് നടക്കും. 13ന് വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. മുംബൈയ് ചെമ്പൂരിലെ ആർ.കെ. ബംഗ്ളാവിലാണ് വിവാഹം. പഞ്ചാബി രീതിയിൽ നാലുദിവസം ആഘോഷം ഉണ്ടാകും. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സദ്യ സാച്ചിയാണ് ആലിയയ്ക്ക് വിവാഹവസ്ത്രങ്ങൾ ഒരുക്കുന്നത്. വിവാഹദിനത്തിൽ ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡി സൈൻ ചെയ്ത വേഷങ്ങളാവും അണിയുക.അന്തരിച്ച ബോളിവുഡ് നടൻ ഋഷികപൂറിന്റെയും നടി നീതുസിംഗിന്റെയും മകനാണ് രൺബീർ കപൂർ.സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഒരുമിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിലാണ് രൺബീറും ആലിയയും പ്രണയത്തിലാകുന്നത്. ബ്രഹ്മാസ്ത്ര ഈ വർഷ അവസാനം പുറത്തിറങ്ങും. 2018ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാകുകയും ചെയ്തു. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹ ചടങ്ങിന് എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |