SignIn
Kerala Kaumudi Online
Thursday, 19 September 2024 2.57 AM IST

നീത പറയുന്നു , ഇനി നോ ബ്രേക്ക്

Increase Font Size Decrease Font Size Print Page

neetha

പൂമരമാണ് നീത പിള്ളയുടെ ആദ്യ സിനിമ.രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം കുങ് ഫു മാസ്റ്റർ. കുങ് ഫു മാസ്റ്റർ കഴിഞ്ഞ് ഒന്നര വർഷത്തെ ഇടവേള . അപ്പോൾ മൂന്നാമത്തെ സിനിമയായ പാപ്പൻ. അഭിനയയാത്രയിൽ ഇനി ഇടവേള ഉണ്ടാകില്ലെന്ന് നീത പിള്ള പറയുന്നു.സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ സിനിമയിൽ എെ.പി .എസ് കാരിയുടെ വേഷമാണ് നീത അവതരിപ്പിക്കുന്നത്.
''​മ​ന​പൂ​ർ​വ്വം​ ​സം​ഭ​വി​ച്ചത​ല്ല​ ​ഇ​ട​വേ​ള​ .​ ​പൂ​മ​രം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന് ​മു​ൻ​പ് ​കു​ങ് ​ഫു​ ​മാ​സ്റ്റ​റി​നു​വേ​ണ്ടി​ ​ആ​യോ​ധ​ന​ക​ല​കളു​ടെ​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ചു.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തെ​ ​പ​രി​ശീ​ല​നം​ .​ ​കു​ങ്ഫു​വി​ലോ​ ​അ​യോ​ധ​ന​ ​ക​ല​ക​ളി​ലോ​ ​യാ​തൊ​രു​ ​പ​രി​ച​യ​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കി​ക് ​ബോ​ക് ​സി​ങി​ലാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​പി​ന്നെ​ ​താ​യ് ​കൊ​ണ്ട​യി​ലും​ ​ജൂ​ഡോ​ ​ആ​ന്റ് ​ക​രാ​ട്ടേ​യി​ലും​ ​മൂ​ന്നു​ ​മാ​സം​ ​വീ​തം​ ​പ​രി​ശീ​ല​നം.​ ​ഒ​ന്നി​ലും​ ​പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​ത​ ​നേ​ടി​യ​വ​രെ​പോ​ലെ​ ​മാ​റാ​ൻ​ ​വേ​ണ്ട​ ​ത​യ്യാ​റെ​ടു​പ്പി​ന് ​സ​മ​യം​ ​വേ​ണ്ടി​ ​വ​ന്നു.തായ്കൊണ്ടയിലും വുഷുവിലുംകൂടുതൽ മുഴുകി. ആ​യോ​ധ​ന​ ​ക​ല​ക​ളി​ൽ​ ​മാ​സ്റ്റേ​ഴ്സ് ​നേ​ടി​യ​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.​ ​കു​ങ് ​ഫു​ ​മാ​സ്റ്റ​റു​ടെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​ ​കൈ​ ​കു​ത്തി​ ​വീ​ണു​ ​പ​രി​ക്കേ​റ്റു.​ ​എ​നി​ക്ക് ​വേ​ണ്ടി​ ​ക്രൂ​ ​കാ​ത്തി​രു​ന്ന​പ്പോ​ൾ​ ​വി​ഷ​മം​ ​തോ​ന്നി.​ ​വേ​ണ്ട​ ​വി​ധ​ത്തി​ൽ​ ​ചി​കി​ത്സ​യും​ ​വി​ശ്ര​മ​വും​ ​എ​ടു​ക്കാ​തെ​ ​അ​ഭി​ന​യി​ച്ചു​ ​പൂ​ർ​‌​ത്തി​യാ​ക്കി.​ ​അ​പ്പോ​ൾ​ ​ലോ​ക് ​ഡൗ​ൺ​ ​എ​ത്തി.​ ​വീ​ണ്ടും​ ​ചി​കി​ത്സ​യും​ ​വി​ശ്ര​മ​വും.​ ​എന്റെ ഹോബിയായ ചി​ത്ര​ര​ച​ന​യി​ൽ​ ​മു​ഴു​കി​ .​ ​സി​നി​മ​ക​ൾ​ ​ക​ണ്ടു.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​പാ​പ്പ​ൻ.​ ​ആ​ദ്യ​ ​ഷെ​ഡ്യൂ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വീ​ണ്ടും​ ​ലോ​ക് ​ഡൗ​ൺ.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​പാ​പ്പ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​തി​ര​ക്കി​ലായിരുന്നു.​ ​പാ​പ്പ​ൻ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു..​ ​പു​തി​യ​ ​സി​നി​മ​ക​ൾ​ ​സ്വീ​ക​രി​ച്ചി​ച്ചി​ട്ടി​ല്ല.കഥകൾ കേൾക്കുന്നുണ്ട്. ഇനി ഇടവേള ഉണ്ടാവില്ല.അടുത്ത സിനിമ വൈകാതെ പ്രതീക്ഷിക്കാം.'' നീത പിള്ള പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEETHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.