തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാരിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ. വി. തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചു, സെമിനാറിൽ പങ്കെടുത്തത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമാണ്. നടപടി എന്തെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
ഒരു വർഷമായി സി.പി.എം നേതാക്കളുമായി ചർച്ചയിലായിരുന്നു കെ.വി. തോമസെന്നും സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |