കൊച്ചി: സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പരിചയപ്പെടുത്തിയ ശ്രദ്ധേയ സ്കൂട്ടറായ അവെനിസിന്റെ സ്റ്റാൻഡേർഡ് എഡിഷൻ വിപണിയിലെത്തി. 86,500 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
ഒട്ടേറെ സ്പോർട്ടീ ഫീച്ചറുകളുമായാണ് സ്റ്റാൻഡേർഡ് അവെനിസ് എത്തുന്നത്. പുതുമനിറഞ്ഞ സ്പോർട്ടീ സ്റ്റൈലിംഗ് രൂപകല്പനയിൽ ഉടനീളം പ്രകടം. സീറ്റിനുള്ളിലെ സ്റ്റോറേജിന് പകരം സീറ്റിന് പുറകിലായി ഹിൻജ് ടൈപ്പ് ഫ്യുവൽ ക്യാപ്പാണുള്ളത്; സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ ഇന്ധനം നിറയ്ക്കാൻ ഇതുസഹായിക്കുന്നു.
ബൈക്കുകൾക്ക് സമാനമായ റിയർ ഇൻഡിക്കേറ്ററുകൾ, മുൻടയറിന് മുകളിലായി, ബോഡിക്കുള്ളിലേക്ക് കയറിയിരിക്കുംവിധമുള്ള സ്പോർട്ടീ എൽ.ഇ.ഡി ഹെഡ്ലാമ്പ്, സീറ്റിന് കീഴെ ഹെൽമറ്റിന് പുറമേ കൂടുതൽ ചെറുസാധനങ്ങൾ ഉൾക്കൊള്ളുന്ന വലിയ സ്റ്റോറേജ് സ്പേസ്, മുന്നിൽ യു.എസ്.ബി സോക്കറ്റോട് കൂടിയ ബോക്സ്, ഒപ്പം മറ്റൊരു ബോക്സും, സ്പോർട്ടീ എൽ.ഇ.ഡി ടെയ്ൽലാമ്പ്, സ്പോർട്ടീ മഫ്ളർകവർ, സ്പോർട്ടീ അലോയ് വീൽ, മീറ്റർവൈസർ, ആകർഷ ഗ്രാഫിക്സ്, വിശാലമായ ഫ്ളോർബോർഡ്, അതിനൊപ്പം രണ്ട് ലഗേഡ് ഹുക്കുകൾ, സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക്, മൾട്ടി ഫംഗ്ഷണൽ ഡിജിറ്റൽ മീറ്റർ എന്നിവ സ്പോർട്ടീ പെരുമ വിളിച്ചോതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |