ആലപ്പുഴ. തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിൽ നിന്ന്, റെയിൽവേ പിന്മാറുന്നത് വഞ്ചനയാണെന്ന് , സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. മുൻ തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശം, പാത ഇരട്ടിപ്പിക്കൽ പദ്ധതിയെ അട്ടിമറിക്കാനുള്ളതാണ്. കായംകുളം മുതൽ അമ്പലപ്പുഴ വരെയുള്ള, പാത ഇരട്ടിപ്പിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ തന്നെ, അമ്പലപ്പുഴ മുതൽ എറണാകുളം വരെയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം, തീരദേശ റെയിൽപ്പാതയോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. പുതിയ ഒരു ട്രെയിൻ പോലും അനുവദിച്ചിട്ടില്ല. ഇപ്പോൾ പാത ഇരട്ടിപ്പിക്കലിൽ നിന്നും പിന്മാറുന്നത്, തീരദേശ പാതയുടെ വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |