ആലപ്പുഴ: വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് സംസ്ഥാന സംഘം സന്ദർശിക്കും. കൃഷിനാശം സംഭവിച്ച പാടശേഖര കമ്മിറ്റി ഭാരവാഹികളും കർഷകരുമായി ആശയ വിനിമയം നടത്തും. ചമ്പക്കുളം, വെളിയനാട് പ്രദേശങ്ങളിലെ നാടശേഖരങ്ങളാണ് സന്ദർശിക്കുന്നത്. ഘടകക്ഷി നേതാക്കളും സംഘത്തിലുണ്ടാകുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ. ഷാജിമോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |