തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
യെല്ലോ അലർട്ട്
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
ശക്തമായ കാറ്റ്
തെക്ക്, മദ്ധ്യ ജില്ലകളിൽ മൂന്നു ദിവസത്തേക്ക് 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്ററും ചില അവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
ഉയർന്ന തിരമാല
ഇന്ന് കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ മലവെള്ളമിറങ്ങി നദികളിലെ ജനനിരപ്പ് ഉയരും. ഈ സാഹചര്യത്തിൽ നദീതീരത്തുള്ളവരും കൂടുതൽ ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |