തിരുവനന്തപുരം: എല്ലാ താലൂക്കിലും കൂടുതൽ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ധനസഹായം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വിഷു-ഈസ്റ്റർ-റംസാൻ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 ലെ വിലയിൽ 13 ഉത്പന്നങ്ങൾ സപ്പ്ളൈകോ വഴി നൽകുന്നുണ്ട്. ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. ഫെയർ മേയ് 5 വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |