വയനാട്: വയനാട് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മീനങ്ങാടിയിൽ നിന്ന് ബത്തേരിയിലേയ്ക്ക് പോകുന്ന വഴിയിൽ കാക്കവയലിന് സമീപം രാവിലെ 11.30ഓടെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന കാക്കവയലിൽ സ്വദേശി പ്രവീഷ്(39), ഭാര്യ ശ്രീജിഷ(34), പ്രവീഷിന്റെ മാതാവ് പ്രേമലത(62) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജയുടെയും മകൻ ആരവിനെ(നാല്) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ ഓടിച്ചിരുന്ന പ്രവീഷ് സംഭവസ്ഥലത്തുവച്ച് തന്നെ തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവീട്ടിൽ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |