ആദ്യമായി തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്തതിന്റെ ആഹ്ളാദത്തിൽ നദിയ മൊയ്തു. നാനി നായകനാകുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനു വേണ്ടിയാണ് നദിയ ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്തത്. നസ്റിയ ആണ് ചിത്രത്തിലെ നായിക. നസ്റിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. വിവേക് അത്രേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആത്മവിശ്വാസം പകർന്നതിനും പിന്തുണ നൽകിയതിനും സംവിധായകൻ വിവേക് അത്രേയോടുള്ള നന്ദി നദിയ പങ്കുവച്ചു. നവീൻ എൻ.യെർനേനിയും രവിശങ്കറുമാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. അതേസമയം മലയാളത്തിൽ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലാണ് നദിയ അവസാനം അഭിനയിച്ചത്. സൗബിൻ ഷാഹിറിന്റെയും ശ്രീനാഥ് ഭാസിയുടെയും അമ്മയായി ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |