പൂച്ചാക്കൽ : ജമാ അത്തെ ഇസ്ലാമി ചേർത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടുതല അബ്റാർ ഒാഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടത്തി. കാട്ടുപുറം പള്ളി ഖത്തീബ് ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്തു. ഹക്കീം പാണാവള്ളി ഇഫ്താർ സന്ദേശം നൽകി. ഏരിയാ സെക്രട്ടറി വി.എ. അമീൻ, ഷിഹാബുദീൻ മൗലവി, വിനു ബാബു, അഡ്വ.എസ്.രാജേഷ്, അനുശാന്തി, ബി.വിനോദ്, അഷറഫ് വെള്ളേഴത്ത്, സത്യപ്പൻ, ഇ.കെ. കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |