ആലപ്പുഴ: സ്നേഹദീപം വയോജന കൂട്ടായ്മയുടെ വിഷു - ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സംഗമവും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്നേഹദീപം കൂട്ടായ്മ ചെയർമാൻ ടി.പി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.കൂട്ടായ്മയിലെ അംഗങ്ങൾക്ക് വിഷുക്കൈ നീട്ടവും ഈസ്റ്റർ മധുരവും നോമ്പ് കഞ്ഞിയും വിതരണം ചെയ്തു. എലൈവിന്റെ ഗാനമേളയ്ക്കൊപ്പം വയോജന കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പരിപാടികളും നടന്നു. കൗൺസിലർ രമ്യ സുർജിത്ത്, ടി.പി.അനിൽ ജോസഫ്, സി.റ്റി.ഷാജി, മഹേഷ്, ഷാജി കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |