ആലപ്പുഴ: സ്ത്രീപക്ഷ നവകേരള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലിംഗസമത്വം ഉറപ്പാക്കാൻ കാർട്ടൂൺ പ്രചാരണങ്ങളിലേക്കിറങ്ങി കുടുംബശ്രീ ജൻഡർ ഹെൽപ്പ് ഡെസ്ക്ക്. ആശയങ്ങൾ ജനമനസിലെത്തിക്കാൻ എളുപ്പമാർഗ്ഗം എന്ന നിലയ്ക്കാണ് കാർട്ടുണുകളെ ആശ്രയിക്കുന്നത്. സ്ത്രീധനം, വീട്ടുജോലി, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെ തുറന്നു കാട്ടുന്നതും, ബോധവത്ക്കരണം പകരുന്നതുമാണ് കാർട്ടൂണുകൾ. കുടുംബശ്രീയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നത്. ആശയം പറഞ്ഞു കൊടുത്ത് ചിത്രകാരന്മാരെ ഉപയോഗിച്ചാണ് കാർട്ടൂണുകൾ തയാറാക്കിയിരിക്കുന്നത്. ജൻഡർ ഹെൽപ്പ് ഡെസ്ക്കിലെ ജീവനക്കാർ തന്നെയാണ് ചിത്രങ്ങളിലെ ആശയവും ഡയലോഗുകളും തയാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |