SignIn
Kerala Kaumudi Online
Saturday, 27 April 2024 12.03 AM IST

ശബരിമലയിൽ വിഷുക്കണി പുണ്യദർശനമായി

mala

ശബരിമല : അയ്യപ്പസന്നിധിയിലെ വിഷുക്കണി ദർശനം ഭക്തർക്ക് പുണ്യമായി. വെള്ളിയാഴ്ച പുലർച്ചെ 4 മുതൽ 7.30 വരെയായിരുന്നു വിഷുക്കണി ദർശനം. വ്യാഴാഴ്ച രാത്രി ശ്രീകോവിലിനുള്ളിൽ മൂന്ന് ഒാട്ടുരുളികളിലായി കണിയൊരുക്കി. വെള്ളിയാഴ്ച പുലർച്ചെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിൽ നിന്നുണർത്തി കണികാണിച്ചു. തുടർന്നായിരുന്നു ഭക്തർക്ക് ദർശനം. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർ മനോജ് ചരളേൽ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് തുടങ്ങിയവർ എത്തിയിരുന്നു. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. ഏഴരയോടെ കണിയൊരുക്കുകൾ ശ്രീകോവിലിൽ നിന്ന് നീക്കിയ ശേഷം ഭഗവാന് അഭിഷേകം നടത്തി. ഉഷഃപൂജയ്ക്ക് ശേഷം നെയ്യഭിഷകം, അഷ്ടാഭിഷേകം, 25 കലശം, കളഭാഭിഷേകം തുടങ്ങിയ ചടങ്ങുകളും നടത്തി. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് വിഷുദിവസം അനുഭവപ്പെട്ടത്. കൊവിഡ് സാഹചര്യത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം നീക്കിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ തീർത്ഥാടകരെത്തി. നാളെ രാത്രി 10 ന് ക്ഷേത്രനട അടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.