കുട്ടനാട് : മട വീണു കൃഷി നശിച്ച സി ബ്ലോക്ക് കായൽ സന്ദർശിച്ചശേഷം കർഷകരുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സംസാരിച്ചു. ആറു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പാടശേഖരസമിതി ഭാരവാഹികൾ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രശ്നത്തിൽ കൃഷിമന്ത്രിയും റവന്യുമന്ത്രിയും ഇടപെടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഞ്ചലോസ് കർഷകരെ അറിയിച്ചു. അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം കർഷകർക്ക് ഉറപ്പു നൽകി. കെ.ഗോപിനാഥൻ, ടി.ഡി.സുശീലൻ,പി.വി.സുനോസ് തുടങ്ങിയ നേതാക്കളും ആഞ്ചലോസിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |